Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohsin Khan

സ്പേ​​സ് വേണം... മൊ​​ഹ്സി​​ന്

ല​​ക്നൗ: ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ ടീം ​​ജ​​ഴ്സി അ​​ണി​​യാ​​ൻ പു​​ത്ത​​ൻ താ​​രോ​​ദ​​യം. ല​​ക്നൗ ഇ​​ടം കൈ​​യൻ പേ​​സ​​ർ മൊ​​ഹ്സി​​ൻ ഖാ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഭാ​​വി പേ​​സ​​റെ​​ന്ന് ഒ​​റ്റ ദി​​വ​​സം​​കൊ​​ണ്ട് പേ​​രെ​​ടു​​ത്ത​​ത്.

വ്യ​​ത്യസ്ത ആ​​ക്ഷ​​നും വേ​​ഗ​​വും കൊ​​ണ്ട് പേ​​സ​​ർ​​മാ​​ർ അ​​ര​​ങ്ങു​​വാ​​ഴാ​​ൻ ശ്ര​​മി​​ക്കു​​ന്ന ഐ​​പി​​എ​​ൽ സീ​​സ​​ണി​​ൽ ലൈ​​നും ലെ​​ങ്തും കൃ​​ത്യ​​ത​​യു​​മാ​​യി അ​​ര​​ങ്ങു​​വാ​​ഴു​​ക​​യാ​​ണ് മൊ​​ഹ്സി​​ൻ.

2026 ഐ​​പി​​എ​​ൽ സീ​​സ​​ണി​​ലെ ആ​​ദ്യ അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം കൊ​​യ്താ​​ണ് താ​​രം ശ്ര​​ദ്ധ നേ​​ടി​​യ​​ത്. ട്വ​​ന്‍റി20 ക്രി​​ക്ക​​റ്റി​​ലെ ആ​​ദ്യ അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ട്ടം ആ​​ഘോ​​ഷി​​ച്ച താ​​രം കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ റൈ​​ഡേ​​ഴ്സി​​ന്‍റെ മു​​ൻനി​​ര​​യെ എ​​റി​​ഞ്ഞി​​ട്ടാ​​ണ് ദേ​​ശീ​​യ ടീ​​മി​​ൽ സ്പേ​​സി​​നാ​​യി അ​​വ​​കാ​​ശ​​വാ​​ദം ശ​​ക്ത​​മാ​​ക്കു​​ന്ന​​ത്.

നാ​​ല് ഓ​​വ​​റി​​ൽ 23 റ​​ണ്‍​സ് വ​​ഴ​​ങ്ങി​​യാ​​ണ് താ​​രം അ​​ഞ്ച് വി​​ക്ക​​റ്റ് നേ​​ടി​​യ​​ത്. ഒ​​രു ഓ​​വ​​ർ മെ​​യ്ഡ​​നു​​മാ​​യി​​രു​​ന്നു. ടിം ​​സീ​​ഫെ​​ർ​​ട്ട് ആ​​യി​​രു​​ന്നു മൊ​​ഹ്സി​​ന്‍റെ ആ​​ദ്യ ഇ​​ര. പി​​ന്നാ​​ലെ കോ​​ൽ​​ക്ക​​ത്ത ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ, കാ​​മ​​റോ​​ണ്‍ ഗ്രീ​​ൻ, റോ​​വ്മാ​​ൻ പ​​വ​​ൽ, അ​​ങ്കു​​ൾ റോ​​യ് എ​​ന്നി​​വ​​രെ​​യും മൊ​​ഹ്സി​​ൻ വീ​​ഴ്ത്തി.

ഈ ​​സീ​​സ​​ണി​​ൽ നാ​​ല് ഇ​​ന്നിം​​ഗ്സു​​ക​​ളി​​ൽ​​നി​​ന്ന് ഒ​​ന്പ​​ത് വി​​ക്ക​​റ്റു​​ക​​ൾ മൊ​​ഹ്സി​​ൻ സ്വ​​ന്ത​​മാ​​ക്കി​​ക്ക​​ഴി​​ഞ്ഞു. 90 പ​​ന്തു​​ക​​ളി​​ൽ കൂ​​ടു​​ത​​ൽ എ​​റി​​ഞ്ഞ ബൗ​​ള​​ർ​​മാ​​രി​​ൽ താ​​ര​​ത്തി​​ന്‍റെ ഇ​​ക്ക​​ണോ​​മി റേ​​റ്റ് (6.37) ആ​​ണ്. ശ​​രാ​​ശ​​രി (11.33), സ്ട്രൈ​​ക്ക് റേ​​റ്റ് (10.6), ഡോ​​ട്ട്-​​ബോ​​ൾ ശ​​ത​​മാ​​നം (51) ബൗ​​ളിം​​ഗി​​ന്‍റെ എ​​ല്ലാ മേ​​ഖ​​ല​​യി​​ലും മി​​ക​​ച്ച നി​​ല​​വാ​​രം.

സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​തി​​നെ തു​​ട​​ർ​​ന്ന് നാ​​ല് മ​​ത്സ​​ര​​ങ്ങ​​ൾ താ​​ര​​ത്തി​​ന് ന​​ഷ്ട​​മാ​​യി​​രു​​ന്നു. ഫി​​റ്റ്ന​​സ് വ​​ള​​രെ​​ക്കാ​​ല​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​യാ​​യി​​രു​​ന്നു.

2022 സീ​​സ​​ണി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച മൊ​​ഹ്സി​​ൻ ഒ​​ന്പ​​ത് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 5.96 എ​​ന്ന ഇ​​ക്കോ​​ണ​​മി റേ​​റ്റി​​ൽ 14 വി​​ക്ക​​റ്റു​​ക​​ൾ വീ​​ഴ്ത്തി​​യി​​രു​​ന്നു. പ​​രി​​ക്കു​​ക​​ൾ താ​​ര​​ത്തി​​ന് വെ​​ല്ലു​​വി​​ളി​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ ഐ​​പി​​എ​​ൽ പൂ​​ർ​​ണ​​മാ​​യും ന​​ഷ്ട​​മാ​​യി.

ഫി​​റ്റ്ന​​സ് ദീ​​ർ​​ഘ​​കാ​​ല​​ത്തേ​​ക്ക് നി​​ല​​നി​​ർ​​ത്തു​​ക​​യാ​​ണ് മൊ​​ഹ്സി​​ന് മു​​ന്നി​​ലു​​ള്ള വെ​​ല്ലു​​വി​​ളി. പ്ര​​തി​​ഭ തെ​​ളി​​യി​​ച്ച താ​​ര​​ത്തി​​ന് ഉ​​ട​​ൻ ദേ​​ശീ​​യ ടീ​​മി​​ൽ ഇ​​ടം പി​​ടി​​ക്കാ​​നാ​​കു​​മെ​​ന്ന് മു​​ൻ താ​​രം സ​​ഞ്ജ​​യ് ബം​​ഗാ​​ർ പ​​റ​​ഞ്ഞു.

Latest News

Corehub Up